ശിഫ അൽ ജസീറ യൂത്ത് ഇന്ത്യ ഇസ്‌ലാമിക് ഫെസ്റ്റ് പ്രാഥമിക മത്സരങ്ങൾ നടന്നു
യൂത്ത് ഇന്ത്യ കുവൈത്ത് പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് ഫെസ്റ്റിനു മുന്നോടിയായി ഇസ്‌ലാമിക് ഗാനം, അറബിക് ഗാനം എന്നീ ഇനങ്ങളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. കാലിക്കറ്റ് ലൈവ് ഹാൾ, ഫഹാഹീലിൽ വെച്ച് നടന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഗായകർ പങ്കെടുത്തു. പരിടിയിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ സ്വാഗതം പറഞ്ഞു. ബഷീർ കൊയിലാണ്ടി, ഹുസ്ന അഴിയൂർ എന്നിവർ പരിപാടിയിൽ ജഡ്ജസ് ആയിരുന്നു.
ഇസ്‌ലാമിക് ഫെസ്റ്റ് കൺവീനർ മുഹമ്മദ് യാസിർ പരിപാടിയിൽ നന്ദി അറിയിച്ചു. ഒക്ടോബർ 11, വെള്ളിയാഴ്ച അസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയയിൽ വെച്ച് നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രതേകമായി വിവിധ മത്സരങ്ങൾ രണ്ടാം ഘട്ട മത്സരങ്ങളുടെ ഭാഗമായി നടക്കും. www.youthindiakuwait.com എന്ന വെബ്സൈറ്റിലൂടെ മത്സരാർതികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
