യൂത്ത് ഇന്ത്യ കുവൈത്ത്‌ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

യൂത്ത് ഇന്ത്യ കുവൈത്ത്‌ വഫ്രയിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. 2025 വർഷത്തേക്കുള്ള യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. പ്രമുഖ ട്രെയിനർ സമീർ കോക്കൂർ ലീഡർഷിപ് ട്രെയിനിങ്ങ് നടത്തി. 

 

പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ സെക്രട്ടറി ‌അഖീൽ ഇസ്ഹാഖ് പോളിസി വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നിവർക്കുള്ള വിത്യസ്ത ട്രെയിനിങ് സെഷനുകളും നടന്നു

Share this: