യൂത്ത് ഇന്ത്യ കുവൈത്ത് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു; ചാമ്പ്യൻമാരായി സൽമിയ, റണ്ണേഴ്സ് അപ് ആയി ടീം കനാരി

'ഇസ്‌ലാം, യുവത്വം, സേവനം' എന്ന തലക്കെട്ടിൽ 40 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് ഇന്ത്യകുവൈത്തിന് കീഴിൽ കനാരി, നിസാൽ യൂണിറ്റുകൾ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ സാൽമിയ ടീം ജേതാക്കളായി. ഫർവാനിയ ഗ്രൗണ്ടിൽ നടന്ന മത്സരം യൂത്ത് ഇന്ത്യ കുവൈത്ത് ജനറൽ സെക്രട്ടറി ഹസീബ് പി ഉദ്ഘടാനം ചെയ്തു. യുവാക്കൾക്കിടയിൽ ആവേശം നിറഞ്ഞ മത്സരത്തിൽ നിസാൽ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ, കനാരി, റിഗ്ഗയ്, ജലീബ്, മംഗഫ് എന്നീ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 8 ടീമുകൾ പങ്കെടുത്തു.

 

രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി സലാമിനെയും (ടീം സാൽമിയ) മികച്ച ബൗളർ ആയി ഫാസിലിനെയും  (ടീം സാൽമിയ) തിരഞ്ഞെടുത്തു.

 

യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ്‌ സിജിൽ ഖാൻ ജനറൽ സെക്രട്ടറി ഹഷീബ് എന്നിവർ വിജയികൾക്ക് ട്രോഫിയും മെഡലുകളും കൈമാറി

Share this: