യൂത്ത് ഇന്ത്യ ഇസ്‌ലാമിക് ഫെസ്റ്റ് ഒക്ടോബർ 11ന്
കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്ത് പ്രവാസി മലയാളികൾക്കായി അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് ഫെസ്റ്റിന്റെ വിവിധ സോണുകളിൽനിന്നുള്ള ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു. ആഷിക് ഹംസ (50397609), ജവാദ് അബ്ദുൽ സലാം (66697852), ഷഫീക് ബാവ (97782715), ഷംസീർ സി.കെ (60621036) എന്നിവർ യാഥാക്രമം ഫഹാഹീൽ, അബ്ബാസിയ, സാൽമിയ, ഫർവാനിയ മേഖലകളിൽനിന്ന് സോണൽ ടീമുകളെ നയിക്കും.
ഒക്ടോബർ 11 വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ഇസ്ലാമിക ഗാനം, പ്രസംഗം, കളറിങ്, ഖുർആൻ പാരായണം, ഹിഫ്സ്, സംഘഗാനം, കോൽകളി, ഹാസ്യ ഒപ്പന, ടാബ്ലോ തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള സ്ത്രീ പുരുഷന്മാർക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കുമെന്ന് യൂത്ത് ഇന്ത്യ കലാ കായിക വിഭാഗം കൺവീനർ യാസിർ അറിയിച്ചു. മത്സരങ്ങളിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ലിങ്ക് യൂത്ത് ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ്(youthindiakuwait.com). കൂടുതൽ വിവരങ്ങൾക്ക് സോണൽ ക്യാപ്റ്റന്മാരെ ബന്ധപ്പെടാവുന്നതണ്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങൽനിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും.
