അല്‍സായര്‍ടൊയോട്ട ഡ്രോയിങ്ങ് മത്സരം സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അല്‍സയര്‍ ടൊയോട്ടൊയുമായി സഹകരിച്ച് 'മൈ ഡ്രീം കാര്‍' എന്ന തലക്കെട്ടില്‍ ഡ്രോയിങ്ങ് മത്സരം സംഘടിപ്പിക്കുന്നു. .15വയസ്സ് വരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം നടത്തുന്നത്. 8 വയസ്സ് വരെ, 8 മുതല്‍ 11വയസ്സ് വരെ, 12 മുതല്‍ 15 വയസ്സ് വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കുവൈത്തിലുള്ള ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെയാണ് രജിസ്‌ട്രേഷന്‍ കാലാവധി. കുവൈത്തില്‍ നിന്നുള്ള മത്സരത്തില്‍ മൂന്നു വിഭാഗത്തിലും വിജയികളാകുന്നവര്‍ക്ക്  ആകര്‍ഷകമായ സമ്മാനങ്ങള്‍  നല്‍കുന്നതോടൊപ്പം തന്നെ ജപ്പാനില്‍ വെച്ച് നടക്കുന്ന ലോക മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 50111731, 90942193, 55777275 എന്നീ  നമ്പറുകളില്‍ ബന്ധപ്പെടുക.


Share this: