യൂത്ത് ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഫഹാഹീല്‍ സോണ്‍ ജേതാക്കളായി

കുവൈറ്റ് സിറ്റി: ശിഫ അല്‍ ജസീറ  യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്ട്‌സ്  ആന്‍ഡ്  ഗെയിംസ്2019 ന്റെ ഭാഗമായി സംഘടിപ്പിച്ച  തക്കാരാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ സോണ്‍ കിരീടം നേടി. മിശ്രിഫ് പബ്ലിക് സ്‌പോര്‍ട്‌സ്  അതോറിറ്റി ഗ്രൗണ്ടില്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ യഥാസമയം സാല്‍മിയ സോണ്‍ റണ്ണേഴ്‌സ് അപ്പും ഫര്‍വാനിയ സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജേതാക്കള്‍ യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ഷാഫി കോയമ്മ, ജനറല്‍ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍ എന്നിവരില്‍ നിന്നും ട്രോഫികള്‍ ഏറ്റു വാങ്ങി.

 

യൂത്ത് ഇന്ത്യ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ശിഫ അല്‍ ജസീറ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് 2019 ന്റെ ഭാഗമായി നടക്കുന്ന വോളി ബോള്‍,  ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ യഥാക്രമം സെപ്റ്റംബര്‍ 13,  ഒക്ടോബര്‍ 4 തിയ്യതികളില്‍ നടക്കുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. കായിക ശക്തി മാനവ നന്മക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  ഒക്ടോബര്‍ 25 നു കൈഫാന്‍ അമേച്വര്‍ അത്‌ലറ്റിക്  സ്‌റ്റെഡിയത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കാറ്റഗറികളില്‍ ആയി നടക്കുന്ന വ്യത്യസ്ത സ്‌പോര്‍ട്‌സ് ഇവെന്റുകളോട് കൂടി ശിഫ അല്‍ ജസീറ പ്രവാസി സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് 2019 ന് പരിസമാപ്തി കുറിക്കും.

Share this: