ജോബ് ഫെയർ സംഘടിപ്പിക്കുന്നു

കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത്‌ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായിക്കൊണ്ട്‌ കുവൈത്തിലെ ജോലി അന്വേഷകരെയും, നിലവിലെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവരെയും ലക്‌ഷ്യം വെച്ച് കൊണ്ട്  ജോബ് ഫെയർ 2019 സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 നു മംഗഫ് നജാത്ത് സ്‌കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് "യൂത്ത് ഇന്ത്യ കുവൈത്ത് ജോബ് ഫെയർ 2019" സംഘടിപ്പിക്കുന്നത്.

ജോബ് ഫെയറിൽ ഉദ്യോഗാര്‍ത്തികള്‍ക്ക് കമ്പനികളുമായി ഫേസ്‌ ടു ഫേസ് ഇന്റർവ്യൂ നടക്കുന്നതാണ്. കൂടാതെ ഉദ്യൊഗാർത്ഥികൾക്ക്‌ സഹായകമാകുന്ന രീതിയിൽ മികച്ച ട്രൈനർമാരുടെ നേതൃത്വത്തിൽ സി.വി. ക്ലിനിക്ക് സൗകര്യവും ഒരുക്കുന്നു , പരിശീലനത്തിലൂടെ  ഇന്റർവ്യു സ്കിൽ വർദ്ധിപ്പിക്കുന്നതിനുള്ള മോക്ക് ഇന്റർവ്യൂ കൂടി പരിപാടിയിൽ ഉണ്ടാകുന്നതാണെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിപാടിയിലേക്ക് പ്രവേശനമുണ്ടാകൂ. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.

ജോബ്‌ ഫയര്‍ 2019 ഇല്‍ പങ്കെടുക്കാന്‍ ഉദേശിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം  യൂത്ത് ഇന്ത്യ വെബ്സൈറ്റ് ആയ   www.youthindiakuwat.com  എന്ന സൈറ്റില്‍ ഉള്പെടുതിയതായും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 69068059 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Share this: