യൂത്ത് ഇന്ത്യ കുവൈറ്റ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

2019 നെ യൂത്ത് ഇന്ത്യ അതിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരവേറ്റു .ഈ വര്‍ഷത്തെ ആദ്യത്തെ വെള്ളിയാഴ്ച്ചയില്‍ തന്നെ 50ഓളം രക്ത ദാതാക്കളെ കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ എത്തിച്ചു രക്തദാനം നടത്തിയായിരുന്നു യുവജന സംഘടനയായ യൂത്ത് ഇന്ത്യ സേവന രംഗത്ത് മാതൃകയായത് .കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെ നിലവിലെ ബ്ലഡ് ഷോര്‍ട്ടേജ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച സാഹചര്യത്തില്‍ യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികാരികളുമായി കൂടിക്കാഴ്ച നടത്തി ഒഴിവ് ദിനമായ വെള്ളിയാഴ്ച ബ്ലഡ് ഡൊനേഷന്‍ െ്രെഡവ് സംഘടിപ്പിക്കുകയായിരുന്നു .

യൂത്ത് ഇന്ത്യ കുവൈത്തിന്റെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിനുള്ള മൊമെന്റോ  യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍, വകുപ്പ് കണ്‍വീനര്‍ ഹാരിസ് ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് നല്‍കി.

Share this: