യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ്: പ്രാഥമിക റൌണ്ട് മത്സരങ്ങൾ പൂർത്തിയായി

യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ് 2018 ന്റെ ഭാഗമായി അറബി ഗാനം,  ഇസ്ലാമിക ഗാനം എന്നിവയുടെ പ്രാഥമിക റൌണ്ട് മത്സരങ്ങളും കഥ രചനാ,  കവിത രചനാ, മലയാളം പ്രബന്ധ മത്സരങ്ങളും പൂര്‍ത്തിയായി. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയം,  അബുഹലീഫ തനിമ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നടന്ന പരിപാടിയില്‍ 180 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രാഥമിക മത്സരങ്ങള്‍ യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നിയന്ത്രിച്ചു.    പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ വിജയിക്കുന്ന മത്സരാത്ഥികള്‍ ഒക്ടോബര്‍ 26 ന് കൈത്താന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ചു നടക്കുന്ന ഇസ്ലാമിക് ഫെസ്റ്റ് മെയിന്‍ ഇവന്റില്‍ മാറ്റുരക്കും.

 

ഒക്ടോബര്‍ 26 ന് നടക്കുന്ന വ്യക്തിഗത മത്സര ഇനങ്ങള്‍ ബാങ്ക് വിളി, പ്രസംഗം, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ഹിഫ്ദ്, അറബിക് ഗാനം, കാലിഗ്രഫി, പെന്‍സില്‍ ഡ്രോയിങ് , കളറിംഗ്, കഥ പറച്ചില്‍, മെമ്മറി ടെസ്റ്റ് എന്നിങ്ങനെ ആയിരിക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ ആയ  കോല്‍ക്കളി, ഷോര്ട് ഫിലിം, ഇസ്ലാമിക സംഘ ഗാനം, ക്വിസ്, ഒപ്പന, മെഹന്ദി, മാര്‍ച്ചിങ് സോങ് എന്നിവയും അരങ്ങേറും. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സോണല്‍ ക്യാപ്റ്റന്മാരെ ബന്ധപ്പെടുകയോ www.youthindiakuwait.com എന്ന വെബിസിറ്റിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share this: