യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ് ഒക്ടോബര്‍ 26 ന്

സര്‍ഗ്ഗ ശക്തി സമൂഹ നന്മക്ക് എന്ന മുദ്ര വാക്യം ഉയര്‍ത്തിപ്പിടിച്ച കൊണ്ട് യൂത്ത് ഇന്ത്യ, ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച് നടത്തുന്ന ഇസ്ലാമിക് ഫെസ്റ്റ് 2018 ഒക്ടോബര്‍ 26 ന് കൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ചു നടക്കും. ഫഹാഹീല്‍, സാല്‍മിയ, ഫര്‍വാനിയ, അബ്ബാസിയ എന്നീ നാലു സോണുകള്‍ തമ്മില്‍ മാറ്റുരക്കുന്ന മത്സരങ്ങളില്‍ കിഡ്‌സ്, സബ് ജൂനിയര്‍ ബോയ്‌സ്, സബ് ജൂനിയര്‍ ഗേള്‍സ് ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, ജന്റ്‌സ് , ലേഡീസ്  എന്നിങ്ങനെ വിവിധ കാറ്റഗറികളായി പരിപാടികള്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വ്യക്തിഗത മത്സര ഇനങ്ങള്‍ ബാങ്ക് വിളി, പ്രസംഗം പ്രബന്ധം, ഇസ്ലാമിക ഗാനം, കവിത രചന, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ ഹിഫ്ദ്, അറബിക് ഗാനം, കാലിഗ്രഫി, പെന്‍സില്‍ ഡ്രോയിങ് , കളറിംഗ്, കഥ പറച്ചില്‍, മെമ്മറി ടെസ്റ്റ് എന്നിങ്ങനെ ആയിരിക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ ആയ  കോല്‍ക്കളി, ഷോര്ട് ഫിലിം, ഇസ്ലാമിക സംഘ ഗാനം, ക്വിസ്, ഒപ്പന, മെഹന്ദി, മാര്‍ച്ചിങ് സോങ് എന്നിവയും അരങ്ങേറും. പുരുഷന്മാരുടെ ഇസ്ലാമിക ഗാനം, അറബി ഗാനം എന്നിവയുടെ പ്രാഥമിക മത്സരങ്ങളും പുരുഷന്‍മാരുടെയും സ്ത്രീകളുടെയും രചന പ്രബന്ധ മത്സരങ്ങളും ഒക്ടോബര്‍ 12 ന് അബ്ബാസിയ പ്രവാസി ആഡിറ്റോറിയം, അബുഹലീഫ തനിമ ആഡിറ്റോറിയം എന്നിവിടങ്ങളില്‍ വെച്ചു നടക്കുന്നതായിരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമായുള്ളവര്‍ക്കു  www.youthindiakuwait.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  സോണല്‍ ക്യാപ്റ്റന്മാരെ ബന്ധപെടുക: 

അബ്ബാസിയ സോണ്‍ (51716349 , 69689414, 60342404), ഫര്‍വാനിയ സോണ്‍ (98708553, 66497126), സാല്‍മിയ സോണ്‍(95514174,97282276), ഫഹാഹീല്‍ സോണ്‍ (66610075, 66980844).

Share this: