'പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന അസം ജനത' പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

അസമിലെ ലക്ഷത്തോളം വരുന്ന പൗരത്വ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കൊണ്ട് യൂത്ത് ഇന്ത്യ കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി യൂത്ത് ഇന്ത്യ കുവൈറ്റ് രക്ഷാധികാരിയും കെ ഐ ജി പ്രെസിഡന്റുമായ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ഉത്ഘാടനം ചെയ്തു.  

രാജ്യത്തു ജീവിക്കുന്ന മനുഷ്യ ലക്ഷങ്ങക്കെ ജീവിതത്തില്‍ നിന്നു തുടച്ചു നീക്കാവുന്ന വിധം രാജ്യം പൗരന്മാരോട് കാണിക്കുന്ന ക്രൂരതയുടെ ചിത്രമാണ് അസമിലെ പൗരത്വ നിഷേധം എന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ഈ അവസരത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റകെട്ടതായി ഇതൊനോട് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.   ഇന്ത്യ പാക് വിപചനം മുതല്‍ അസം ജനതയുടെ ചരിത്രപരമായ കാര്യങ്ങള്‍ വരെ ഉള്‌പെടുത്തികൊണ്ട്  യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്  മുഹമ്മദ് ഹാറൂണ്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മത രാ്ര്രഷ്ടീയ   രംഗത്തെ പ്രമുഖരായ തോമസ് മാത്യു കടവില്‍, ലത്തീഫ് മദനി, ബഷീര്‍ ബാത്ത, ശരീഫ് പി ടി, സത്താര്‍ കുന്നില്‍, ഖലീലുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. കേരളത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്  പുറത്തിറക്കിയ 'അസം: ചോദ്യം ചെയ്യപ്പെടുന്ന പൗരത്വവും നിഷേധിക്കപ്പെടുന്ന അവകാശങ്ങക്കും' വസ്തുതാനന്വേഷണ റിപ്പോര്‍ട്ട് കെ ഐ ജി വെസ്റ്റ് മേഖല പ്രസിഡന്റ് ശരീഫ് പി ടി യില്‍ നിന്നും  തോമസ് മാത്യു കടവിലിനു കൈമാറികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ പി ആര്‍ കണ്‍വീനര്‍ സനോജ് സുബൈര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ അധ്യക്ഷതെ വഹിച്ചു

Share this: