ഉര്‍ദുഗാനില്‍ പ്രതീക്ഷയുണ്ട് - യുത്ത് ഇന്ത്യ സെമിനാര്‍

കുവൈത്ത് സിറ്റി:  അമ്പത്തിരണ്ട് ശതമാനത്തോളം വോട്ട് നേടി ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ തന്നെ തുര്‍ക്കി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട  റജബ് തയ്യിബ് ഉര്‍ദുഗാനില്‍ പ്രതീക്ഷയുണ്ടെന്ന്  യൂത്ത് ഇന്ത്യ ഫര്‍വാനിയ  ഐഡിയല്‍  ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ വിലയിരുത്തി.

 പാര്‍ലിമെന്റ് രീതിയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറുകയും ഉര്‍ദുഗാനില്‍ അധികാരം കേന്ദ്രീകരിക്കുയും  ചെയ്ത പശ്ചാത്തലത്തില്‍ പ്രസിഡന്റ്  ഏകാധിപതി ആവുമോ എന്ന് ആശങ്കിക്കുന്ന   പശ്ചാത്യ മീഡിയയും അതിനേ ചുവട് പിടിച്ച് കൊണ്ടുള്ള പ്രചരണങ്ങളും ഒരു രാജ്യം കൈവരിച്ച് കൊണ്ടിരിക്കുന്ന വളര്‍ച്ചയേ അസൂയയോടെ നോക്കി കാണുന്നവരുടേതായിട്ട് മാത്രമേ കാണാന്‍ സാധിക്കൂ. അതേ സമയം ഉര്‍ദുഗാന് ശേഷം വരുന്ന ആള്‍ എങ്ങനെ ആയിരിക്കും പുതിയ സിസ്റ്റത്തെ ഉപയോഗപ്പെടുത്തുക എന്ന് അല്‍പം ആശങ്കയോടെ നോക്കി കാണേണ്ടതുണ്ടെങ്കിലും  ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പായത് കൊണ്ട് തന്നെ തുര്‍ക്കി വീണ്ടും ഏകാധിപത്യ പ്രവണതയിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച പി.പി അബ്ദുറസാഖ് അഭിപ്രായപ്പെട്ടു.

യൂത്ത് ഇന്ത്യ ഫര്‍വാനിയ സോണല്‍ പ്രസിഡന്റ് നഈം , യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഷാഫി കോയമ്മ , യൂത്ത് ഇന്ത്യ നിസാല്‍ യൂണിറ്റ്  പ്രസിഡന്റ് ഷാഫി.പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു..

Share this: