ഡോക്യുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

ഫര്‍വാനിയ: 9 വര്‍ഷമായി  വിചാരണ പോലുമില്ലാതെ തടവറയില്‍ കഴിയുന്ന പരപ്പനങ്ങാടി സകരിയയുടെ ജീവിതത്തെ കുറിച്ച്  കെ ഹാഷിര്‍ സംവിധാന ചെയ്ത 

*A Documentary About Disappearance* ന്റെ പ്രദര്‍ശനവും ചര്‍ച്ചയും ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു.

 

യൂത്ത് ഇന്ത്യ ഫര്‍വാനിയ സോണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ സോണല്‍ പ്രസിഡന്റ് നഈം അദ്ധ്യക്ഷത വഹിച്ചു.....  യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഹാറൂണ്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.. കെ ഐ ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് , KIG ഏരിയാ സമിതി അംഗം അബ്ദുല്‍ വാഹിദ് , 

ലായിക്ക് അഹമ്മദ് യൂത്ത് ഇന്ത്യ അംഗങ്ങള്‍ ആയ  മുനീര്‍ മഠത്തില്‍ , ഹഫീസ്  മുഹമ്മദ് എന്നിവര്‍ സംസാരിച്ചു..

ഖൈത്താന്‍ യുണിറ്റ് പ്രസിഡന്റ് റഈസ് , സെക്രട്ടറി അബ്ദുല്‍ നാഫി, നിസാല്‍ യുണിറ്റ് പ്രസിഡന്റ് ഷാഫി, കനാരി യൂണിറ്റ് പ്രതിനിധി ഹശീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

പണ്ഡിതനും പ്രബോധകനുമായ സാക്കിര്‍ നായിക്ക്, എം എം അക്ബര്‍, വര്‍ഷങ്ങളായി തടവറയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനി, പരപ്പനങ്ങാടിയിലെ സക്കരിയ , കണ്ണൂരിലെ തസ്ലിം തുടങ്ങിയ അനേകം ചെറുപ്പക്കാര്‍ക്ക് സംഗമം  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

Share this: