വ്യത്യസ്ഥമായ ദേശീയ ദിനാഘോഷവുമായി യൂത്ത് ഇന്ത്യയുടെ ഡ്രസ്സ് ബാങ്ക്

കുവൈത്ത് സിറ്റി: രാജ്യമെങ്ങും സ്വദേശികളും വിദേശികളും ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ ജനസേവന പ്രവര്‍ത്തനവുമായി യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍.... 

'നാമുപയോഗിച്ച് മാറ്റി വെച്ച് വസ്ത്രങ്ങള്‍ നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമാകും' എന്ന വാക്യം കുവൈത്തിലെ മലയാളി സമൂഹം  ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ സാധിച്ചത്.. നമ്മുടെ വീടകങ്ങളില്‍   നല്ല വസ്ത്രങ്ങളുടെ ശേഖരം പലപ്പോഴും ഉണ്ടാവാറുണ്ട്.. ഇതൊ ക്കെ പാവങ്ങളായ ആളുകള്‍ക്ക് ഉപയോഗമാകും  എന്ന ചിന്തയാണ് യൂത്ത് ഇന്ത്യയെ ഇത്തരമൊരു പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്...രണ്ടായിരത്തിലധികം കിലോ  വസ്ത്രങ്ങളാണ് വിവിധ സെന്റെറുകളിലായി ഇത്തരത്തില്‍  സ്വീകരിച്ചത്.... ഫര്‍വാനിയ , അബ്ബാസിയ, ഫഹാഹീല്‍, അബൂ ഹലീഫ ,സാല്‍മിയ എന്നിവടങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ സ്വീകരിച്ചു..പ്രൊജക്ട് ഉദ്ഘാടനം ഫര്‍വാനിയയില്‍ വെച്ച് കെ.ഐ.ജി ആക്ടിങ് പ്രസിഡണ്ട് ശരീഫ് പി ടി ഉദ്ഘാടനം ചെയ്തു...

കുവൈത്തിലും നാട്ടിലുമുളള  പാവങ്ങളായ ജനസമൂഹങ്ങള്‍ക്ക് വിതരണം  ചെയ്യാനാണ് യൂത്ത് ഇന്ത്യ ഡ്രസ്സ് ബാങ്ക് പ്രൊജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്...

Share this: