ആഴത്തിലുള്ള ബൈബിള് പഠനമാണ് ഇസ്ലാമിലേക്ക് സൈമണ് മാസ്റ്ററെ എത്തിച്ചത്: ഫൈസല് മഞ്ചേരി

കുവൈത്ത് സിറ്റി: പ്രമുഖ ബൈബിള് പണ്ഡിതനും ഗ്രന്ഥകര്താവുമായ ഇ.സി സൈമണ് മാസ്റ്റരുടെയും, പ്രമുഖ ഹദീസ് പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ എ.അബ്ദുസ്സലാം സുല്ലമിയുടെയും അനുസ്മരണ സമ്മേളനം യൂത്ത് ഇന്ത്യ കുവൈത്ത് ഫര്വാംനിയ ഐഡിയല് ഓഡിറ്റോറിയത്തില് വെച്ച് സംഘടിപ്പിച്ചു. രണ്ടു പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ആണ് സമൂഹത്തിനു നഷ്ട്ടമായതെന്നും, ഇസ്ലാം സ്വീകരിച്ചാല് കുടുംബത്തെ ഒഴിവാക്കണം എന്ന രീതിയില് അനിസ്ലാമികത പ്രചരിപ്പിക്കപ്പെടുന്ന ആധുനിക കാലത്ത് വിശ്വാസം സ്വീകരിച്ചിട്ടും ക്രൈസ്തവ വിശ്വാസികളായ ഭാര്യയോടും മക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിച്ച സൈമണ് മാസ്റ്ററുടെ ജീവിതം പല പാഠങ്ങളും നല്കുതന്നതായി ഉദ്ഘാടന പ്രഭാഷണത്തില് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിടണ്ടുമായ സക്കീര് ഹുസൈന് തുവ്വൂര് സൂചിപ്പിച്ചു. വീട്ടില് കാണാന് വരുന്നവരെ സന്തോഷത്തോടെ സ്വീകരിച്ച കുടുംബമായിരുന്നു അവരുതെതെന്നു തന്റെി തന്നെ അനുഭവം മുന്നില് വെച്ച് അദ്ദേഹം കൂട്ടിച്ചേര്ത്തു . ആഴത്തിലുള്ള ബൈബിള് പഠനമാണ് ഇസ്ലാമിലേക്ക് സൈമണ് മാസ്റ്ററെ എത്തിച്ചതെന്ന് അനുസ്മരണ പ്രഭാഷണത്തില് ഫൈസല് മഞ്ചേരി പറഞ്ഞു. ഇസ്ലാം ക്രൈസ്തവ മത താരതമ്യ പഠന മേഖലയില് അവലംബിക്കാവുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും സൈമണ് മാസ്റ്റരുടെതായി ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ ഹദീസ് വിഷയങ്ങളില് അവലംഭിക്കാവുന്ന നെടുംതൂണായിരുന്നു എ.അബ്ദുസ്സലാം സുല്ലമി എന്നും, വലിയ പണ്ടിതനായിട്ടും ലാളിത്യത്തിനു പ്രാധാന്യം നല്കിന ലളിത ജീവിതം നയിച്ച വ്യക്തിയായിരുന്നു അദ്ധെഹമെന്നും അബ്ദുറഹ്മാന് തങ്ങള് അഭിപ്രായപ്പെട്ടു. സൈമണ് മാസ്റ്ററുടെ നാടായ കാര കാതിയാളം മഹല്ല് കുവൈത്ത് ചാപ്റ്റര് രക്ഷാധികാരി സിദ്ധീക്ക് ഹസ്സന് മഹാല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള് വിശദീകരിച്ചു. യൂത്ത് ഇന്ത്യ പ്രസിടണ്ട് മഹനാസ് മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയില് സാമൂഹിക വിഭാഗം കണ്വീനര് മുഹമ്മദ് ഹാരൂണ് സ്വാഗതവും എക്‌സികൂട്ടീവ് കമ്മറ്റി അംഗം ഉസാമ ഖുര്ആപന് പാരായണവും നടത്തി.

Share this: