2018-19 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 2018-19 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ് -മഹ്നാസ് മുസ്തഫ , ജനറല്‍ സെക്രട്ടറി -ഷഫീര്‍ അബുബക്കര്‍ , ട്രഷറര്‍-നിഹാദ് അബ്ദുന്നാസര്‍ എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ഷാഫി കോയമ്മ(വൈസ് പ്രസിഡന്റ്), മുഹമ്മദ് ഹാറൂണ്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഫഹീം(സെക്രട്ടറി), ശിഹാബുദ്ധീന്‍(സെക്രട്ടറി).

മുഹമ്മദ് സലീജ്, ഹഫീസ് മുഹമ്മദ്, സനൂജ് സുബൈര്‍,ഷാഫി എന്‍ കെ, നയീം, ഹഷീബ്, ഹാരിസ് ഇസ്മയില്‍, മുഹമ്മദ് ഷാഹിദ്, ഖലീല്‍ എം എ, ഉസാമ, നിയാസ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി തിരഞ്ഞെടുത്തു.

സാല്‍മിയ സെന്‍ട്രല്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ ഐ ജി പ്രസിഡന്റുമായ സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ കെ ഐ ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവര്‍ നിയന്ത്രിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.

Share this: