ഇച്ഛാ ശക്തി കൈമുതലാക്കി വളരുക : ശൈഖ് മുഹമ്മദ് കാരക്കുന്ന്

യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ഏഴ് മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി ടീന്‍സ് മീറ്റ് സംഘടിപ്പിച്ചു. അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ വാഗ്മിയും എഴുത്തുകാരനും എഴുപതില്‍ പരം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് 'ഭാവിയുടെ വാഗ്ദാനങ്ങള്‍' എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. ഇച്ചാശക്തിയുള്ളവരായി വളരാന്‍ ആവശ്യമായ രീതിയില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ആവശ്യമായ പരിശീലനങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്നും, അല്ലാഹുവോടുള്ള ബന്ധത്തോടൊപ്പം മാതാപിതാക്കളോടുള്ള ബന്ധത്തിലും വളര്‍ന്ന് വരാന്‍ പരിശ്രമിക്കേണ്ടതുണ്ടേന്നും അദ്ധേഹം പറഞ്ഞു. സാമൂഹിക പ്രതിബന്ധത കൈമുതലാക്കി വളരാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്, അല്ലാഹുവില്‍ നിന്നും വന്ന നമ്മളെല്ലാം അല്ലാഹുവിലേക്ക് തന്നെ മടങ്ങി പോകേണ്ടവരാണെന്ന ബോധം ജീവിതത്തില്‍ എല്ലായ്‌പ്പോഴും കൈമുതലായി കൊണ്ട് നടക്കാന്‍ നാം തയാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കുവൈത്തിലെ പ്രമുഖ െ്രെടനറും സിജി കോര്‍ഡിനേറ്ററുമായ സമീര്‍ മുഹമ്മദ് 'Knows Your Self' എന്ന വിഷയത്തില്‍ പ്രസന്റേഷന്‍ സഹായത്തോടെ ക്ലാസ് എടുത്തു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് സി.കെ നജീബ് അധ്യക്ഷത വഹിച്ച് സംസാരിച്ചു.

റയ്യാന്‍ ഖലീലിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ സ്റ്റുഡന്‍സ് ഇന്ത്യ വൈസ് പ്രസിഡണ്ട് ഹംദാന്‍ അന്‍വര്‍ സ്വാഗതവും ഐവ ഗേള്‍സ് വിംഗ് ഭാരവാഹി അഫ്‌റ അഷ്‌റഫ് നന്ദി പറഞ്ഞു. പരിപാടിയില്‍ 175 ഓളം പേര്‍  പങ്കെടുത്തു

Share this: