ഷിഫ അല്‍ജസീറ യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്‍ട്‌സ് 2016 : ഫര്‍വാനിയ സോണല്‍ കമ്മറ്റി രൂപീകരിച്ചു

കുവൈത്ത് സിറ്റി: യൂത്ത്  ഇന്ത്യ കുവൈത്ത്  ഈ മാസം  28 നു സംഘടിപ്പിക്കുന്ന  ഷിഫാ അല്‍ ജസീറ അല്‍ നാഹില്‍  പ്രവാസി സ്‌പോര്‍ട്‌സ് 2016 നുള്ള  ഫര്‍വാനിയ  സോണല്‍  കമ്മിറ്റി രൂപീകരിച്ചു.

 ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്ന  യോഗത്തില്‍ സോണല്‍ കണ്‍വീനര്‍ ഹഫീസ് അധ്യക്ഷത വഹിച്ചു.

KIG ഏരിയ പ്രസിഡന്റ് ഹനീഫ ടിഎം ഉല്‍ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് ക്യാപ്റ്റയാനായി റിയാസ് (69920207 )നെയും വൈസ് ക്യാപ്റ്റനായി

ഷബീര്‍ (96966159 )നെയും  തെരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധ  വകുപ്പ് കണ്‍വീനര്‍മാരായി  വാഹിദ് (വെറ്ററന്‍സ്), ഖലീല്‍ (യൂത്ത്  ), റഫീഖ്  (സൂപ്പര്‍ സീനിയര്‍), ഷാഫി  (സീനിയര്‍ ബോയ്‌സ്), മുനീര്‍  (ജൂനിയര്‍ ബോയ്‌സ്), പി.ടി.ഷാഫി  (സബ് ജൂനിയര്‍ ബോയ്‌സ്), നൗഫല്‍  (സീനിയര്‍ കിഡ്‌സ്), സദറുദ്ധീന്‍ (കിഡ്‌സ്), അഷ്‌റഫ് .യു  (ജൂനിയര്‍ കിഡ്‌സ്),  ഹഷീബ്  (പ്രചാരണം), അഷ്‌റഫ് .യു (സാമ്പത്തികം) എന്നിവരെയും ചുമതലപ്പെടുത്തി.  പരിപാടിയില്‍ ക്യാപ്റ്റന്‍ റിയാസ് സംസാരിച്ചു. മേഖലപ്രസിഡന്റ് ഫിറോസ്  ഹമീദ്  സമാപന പ്രസംഗം  നടത്തി

Share this: