ഷിഫാ ജസീറ & അല്‍ നാഹില്‍ പ്രവാസി സ്‌പോര്‍ട്‌സ് 2016 പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഫര്‍വ്വാനിയ: കായിക ശക്തി മാനവ നന്മക്ക് എന്ന സന്ദേശം ഉയര്‍ത്തി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ശിഫ അല്‍ ജസീറ ബഅല്‍ നാഹില്‍ പ്രവാസി സ്‌പോര്‍ട്‌സ് 2016 ന്റെ  പോസ്റ്റര്‍ പ്രകാശനം  ഫര്‍വ്വാനിയ ഷിഫാ ജസീറയില്‍ നടന്ന പരിപാടിയില്‍ യൂത്ത് ഇന്ത്യ കേന്ദ്ര സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹഫീസ് മുഹമ്മദില്‍ നിന്ന്  ഷിഫാ ജസീറ സാല്‍മിയ പ്രൊജക്റ്റ് സി.ഇ.ഒ. ഡോ.ശ്രീധര്‍ പോസ്റ്റര്‍ സ്വീകരിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. വെറ്ററന്‍സ് , യൂത്ത് , സൂപ്പര്‍ സീനിയര്‍, സീനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ് , സബ് ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ കിഡ്‌സ്,  കിഡ്‌സ് , ജൂനിയര്‍ കിഡ്‌സ് എന്നീ പത്തോളം വിഭാഗങ്ങളിലായി അന്‍പതിലധികം മത്സരങ്ങള്‍ കൈഫാന്‍ അമേച്ചര്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ 28 ന് ആണ് അരങ്ങേറുന്നത്. അബ്ബാസിയ്യ, ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ എന്നീ നാല് സോണുകളുടെ കീഴിലായി കുവൈത്തിലെ മലയാളികളായ ആയിരത്തിലധികം  പ്രതിഭകളാണ് മാറ്റുരക്കുന്നത്. ഷിഫാ അല്‍ ജസീറ ഫര്‍വാനിയ ബ്രാഞ്ച് ജനറല്‍ മാനേജര്‍ സുബൈര്‍ ഉസ്മാന്‍ ,പി ആര്‍ ഓഫീസര്‍ മുഹമ്മദ് സലീം, ഹെഡ് ഓഫ് എച്ച് ആര്‍ വര്‍ഷ രവി, യൂത്ത് ഇന്ത്യ ഭാരവാഹികളായ ഹഷീബ്, ഷഫീര്‍, കെ.ഐ.ജി കേന്ദ്ര പ്രതിനിധി അബ്ദുറസാക്ക് എന്നിവര്‍  സംബന്ധിച്ചു.

Share this: