സ്റ്റുഡന്റ്‌സ് ഇന്ത്യ കുവൈത്തിന് നവനേതൃത്വം

കുവൈത്ത്: കുവൈത്തിലെ മലയാളി വിദ്യാര്‍തഥികളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് ഇന്ത്യ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് മിഷാലാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി റയ്യാന്‍ ഖലീലിനെയും വൈസ് പ്രസിഡന്റായി ഹംദാന്‍ അന്‍വറിനെയും, ജോ. സെക്രട്ടറിയായി ഫുവാദ് അബ്ദുറഹിമാനെയും തിരഞ്ഞെടുത്തു. ബാസില്‍ ഹബീബ്, നൂഹ് ഫൈസല്‍, ഹാദി, സിനാന്‍, ബാസില്‍, ആമിര്‍, മുഹമ്മദ്, നാസിഫ് എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

ഫര്‍വാനിയ കെ.ഐ.ജി ഓഫീസില്‍ വെച്ച് നടന്ന യോഗത്തില്‍ യൂത്ത് ഇന്ത്യാ പ്രസിഡന്റ് നജീബ് സി.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ബാസിത് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. യൂത്ത് ഇന്ത്യാ ജനറല്‍ സെക്രട്ടറി ഷാഫി കോയമ്മ, സ്റ്റുഡന്റ്‌സ് ഇന്ത്യ കണ്‍വീനര്‍ ഹഷീബ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സഫീര്‍, ഹാഫിസ്, ഷാഫി എന്‍.കെ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Share this: