യൂത്ത് ഇന്ത്യ കുവൈത്ത് ' മിശ്കാത്ത് ' പരീക്ഷ വിജയികള്‍

കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കളുടെ വൈജ്ഞാനികവും വ്യക്തിത്വപരവുമായ വളര്‍ച്ചയും മുന്നില്‍ കണ്ട് ഈ വര്‍ഷം മുതല്‍ ആരംഭിച്ച 'മിശ്കാത്ത്' യൂത്ത് പഠന കോഴ്സിലെ ഒന്നാംഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സലിം മുഹമ്മദ് ഒന്നാം റാങ്കും സിറാജ് അബൂബക്കര്‍, മുഹമ്മദ് മുബാറക് എന്നിവര്‍ രണ്ടാം റാങ്കും റസാഖ് കെ സലാം, നയീം എല്‍ വി, നിഷാദ് പി എ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. കോഴ്സിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ ഷിജില്‍ ഖാന് അറിയിച്ചു.