ശിഫ അല്‍ ജസീറ യൂത്ത് ഇന്ത്യ സ്‌പോര്‍ട്‌സ് & ഗെയിംസ്, ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സാല്‍മിയ സോണ്‍ ജേതാക്കളായി

കുവൈറ്റ് സിറ്റി: ശിഫ അല്‍ ജസീറ  യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്ട്‌സ്  ആന്‍ഡ്  ഗെയിംസ്2019 ന്റെ ഭാഗമായി സംഘടിപ്പിച്ച  തക്കാരാ ക്രിക്കറ്റ്   ടൂര്‍ണമെന്റില്‍ സാല്‍മിയ സോണ്‍ കിരീടം നേടി. കുവൈറ്റ് സിറ്റി ഗ്രൗണ്ടില്‍ ഫഹാഹീല്‍, അബ്ബാസിയ, സാല്‍മിയ ഫര്‍വാനിയ സോണുകള്‍ നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം  അബ്ബാസിയ സോണും സാല്‍മിയ  സോണും തമ്മില്‍  ഫൈനല്‍ മത്സരവും ഫര്‍വാനിയ, ഫഹാഹീല്‍ സോണുകള്‍ തമ്മില്‍ ലൂസേഴ്‌സ് ഫൈനല്‍ മത്സരവും അരങ്ങേറി. യഥാസമയം അബ്ബാസിയ  സോണ്‍ റണ്ണേഴ്‌സ് അപ്പും ഫഹാഹീല്‍  സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ,  വൈസ് പ്രസിഡന്റ്  മുഹമ്മദ് ഹാറൂണ്‍, എക്‌സിക്യൂട്ടീവ് അംഗം ഹഫീസ് മുഹമ്മദ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.  ശിഫ അല്‍ ജസീറ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് 2019 ന്റെ ഭാഗമായി നടന്ന ഗെയിംസ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍  18 പോയിന്റുകളുമായി  സാല്‍മിയ സോണ്‍ ഒന്നാമതും 13 പോയിന്റുകളുമായി ഫര്‍വാനിയ,  ഫഹാഹീല്‍ സോണുകള്‍ രണ്ടാം സ്ഥാനത്തും 10 പോയിന്റുകളുമായി അബ്ബാസിയ സോണ്‍ മൂന്നാം സ്ഥാനത്തും ആണ് ഉള്ളത്. ഒക്ടോബര്‍ 25 നു കൈഫാന്‍ അമേച്വര്‍ അത്‌ലറ്റിക്  സ്‌റ്റെഡിയത്തില്‍ വിവിധ കാറ്റഗറികളില്‍ ആയി നടക്കുന്ന വ്യത്യസ്ത സ്‌പോര്‍ട്‌സ് ഇവന്റുകളുടെ പോയിന്റ് നില കൂടി കണക്കിലെടുത്താണ് പ്രവാസി സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് 2019 ന്റെ ഫൈനല്‍ വിജയികളെ പ്രഖ്യാപിക്കുക. കൂടുതല്‍  വിവരങ്ങള്ക്ക് സോണല്‍ ക്യാപ്റ്റന്മാരായ ഹാഷിം പൊന്നാനി  (അബ്ബാസിയ. 99020784), ലിസാബ് (ഫഹാഹീല്‍ 65735793), വിഷ്ണു നടെഷ് (സാല്മിയ 66354721),  അസ്ലദ് (ഫര്‍വാനിയ 95546412) എന്നിവരെയോ  സ്‌പോര്‍ട്‌സ് വകുപ്പ് കണ്‍വീനര്‍ സലീജ് (60420262), സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്‍.കെ.ഷാഫി  (90942193) നെയും  ബന്ധപ്പെടാവുന്നതാണു.

Share this: