യൂത്ത് ഇന്ത്യ സ്‌പോര്‍ട്‌സ് & ഗെയിംസ്, വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫര്‍വാനിയ സോണ്‍ ജേതാക്കളായി

കുവൈറ്റ് സിറ്റി: ശിഫ അല്‍ ജസീറ  യൂത്ത് ഇന്ത്യ പ്രവാസി സ്‌പോര്ട്‌സ്  ആന്‍ഡ്  ഗെയിംസ്2019 ന്റെ ഭാഗമായി സംഘടിപ്പിച്ച  തക്കാരാ വോളിബോള്‍  ടൂര്‍ണമെന്റില്‍ ഫര്‍വാനിയ സോണ്‍ കിരീടം നേടി. മിശ്രിഫ് പബ്ലിക് സ്‌പോര്‍ട്‌സ്  അതോറിറ്റി ഗ്രൗണ്ടില്‍ ഫഹാഹീല്‍, അബ്ബാസിയ, സാല്‍മിയ ഫര്‍വാനിയ സോണുകള്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം അബ്ബാസിയ സോണും ഫര്‍വാനിയ സോണും തമ്മില്‍ വാശിയേറിയ ഫൈനല്‍ മത്സരം അരങ്ങേറി. യഥാസമയം അബ്ബാസിയ  സോണ്‍ റണ്ണേഴ്‌സ് അപ്പും സാല്‍മിയ  സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജേതാക്കള്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ,  വൈസ് പ്രസിഡന്റ്  ഷാഫി കോയമ്മ, ജനറല്‍ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍ എന്നിവരില്‍ നിന്നും ട്രോഫികള്‍ ഏറ്റു വാങ്ങി. 

ലായിക് അഹ്മദ്, മുഹമ്മദ് ഹാറൂണ്‍, ബാസില്‍ സലീം, ഫവാസ്. അല്‍ത്താഫ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ശിഫ അല്‍ ജസീറ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് 2019 ന്റെ ഭാഗമായി നടക്കുന്ന  ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 4ന് റിഗ്ഗയി ഗ്രൗണ്ടില്‍ വെച്ച്  നടക്കുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. കായിക ശക്തി മാനവ നന്മക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  ഒക്ടോബര്‍ 25 നു കൈഫാന്‍ അമേച്വര്‍ അത്‌ലറ്റിക്  സ്‌റ്റെഡിയത്തില്‍ വിവിധ കാറ്റഗറികളില്‍ ആയി നടക്കുന്ന വ്യത്യസ്ത സ്‌പോര്‍ട്‌സ് ഇവെന്റുകളോട് കൂടി ശിഫ അല്‍ ജസീറ പ്രവാസി സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് 2019 സമാപിക്കും.

Share this: