അല്‍സായര്‍ടൊയോട്ട ഡ്രോയിങ്ങ് മത്സരം രജിസ്‌ട്രേഷന്‍ മാര്‍ച്ച് 9 വരെ

അല്‍സയര്‍ടൊയോട്ട 'മൈ ഡ്രീം കാര്‍' എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ കുവൈറ്റ്മായി സഹകരിച്ച് നടത്തുന്ന ഡ്രോയിംഗ്  മത്സരത്തിന്റെ പൂര്‍ത്തിയാക്കിയ ഡ്രോയിംഗ് ഷീറ്റുകള്‍ മത്സരാര്‍തഥികള്‍ തിരിച്ചു  നല്‍കേണ്ട അവസാന തീയതി  മാര്‍ച്ച് 2 ല്‍ നിന്ന് മാര്‍ച്ച് 9 വരെ നീട്ടിയിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .15വയസ്സ് വരെയുള്ള കുട്ടികളെ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് മത്സരം നടത്തുന്നത്. 8 വയസ്സ് വരെ, 8 മുതല്‍ 11 വയസ്സ് വരെ, 12 മുതല്‍15 വയസ്സ് വരെ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി നടത്തുന്ന മത്സരത്തില്‍ കുവൈത്തിലുള്ള ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍  നല്‍കുന്നതോടൊപ്പം  ജപ്പാനില്‍ വെച്ച് നടക്കുന്ന ലോക മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 50111731, 90942193, 55777275 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this: